Connect with us

Kerala

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പൊട്ടി അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, മറിഞ്ഞ ഓട്ടോ മറ്റൊരു കാറിലിടിച്ച് നില്‍ക്കുകയുമായിരുന്നു.

Published

|

Last Updated

കണ്ണൂര്‍| ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടി ടാക്സിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.30ന് കണ്ണൂര്‍ മേലെ ചൊവ്വ വൈദ്യര്‍ പീടികയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, മറിഞ്ഞ ഓട്ടോ മറ്റൊരു കാറിലിടിച്ച് നില്‍ക്കുകയുമായിരുന്നു.

കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്. മറിഞ്ഞ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. ടയര്‍ പൊട്ടിയ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരുക്കുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest