Connect with us

Business

ഹാർഡ്‍വെയർ നിർമാണ രംഗത്തേക്ക് ഓപ്പൺ എഐ; സ്മാർട്ട് സ്പീക്കറുകളും സ്മാർട്ട് ഗ്ലാസുകളും നിർമിക്കും

പ്രശസ്ത ആപ്പിൾ ഡിസൈനർ ജോണി ഐവിന്റെ സ്റ്റാർട്ടപ്പായ ഐ ഒ പ്രോഡക്ട്സിനെ 6.5 ബില്യൺ ഡോളറിന് ഏറ്റെടുത്തതോടെയാണ് ഓപ്പൺ എ ഐ ഈ രംഗത്ത് സജീവമായത്.

Published

|

Last Updated

സാൻ ഫ്രാൻസിസ്കോ | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എ ഐ ഹാർഡ്‌വെയർ നിർമ്മാണ മേഖലയിലേക്ക് കടക്കുന്നു. സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ഗ്ലാസുകൾ, സ്മാർട്ട് ലാമ്പുകൾ എന്നിവയുൾപ്പെടെ എ ഐ അധിഷ്ഠിത ഉപകരണങ്ങൾ വികസിപ്പിക്കാനായി 200-ലധികം ജീവനക്കാരെ കമ്പനി നിയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രശസ്ത ആപ്പിൾ ഡിസൈനർ ജോണി ഐവിന്റെ സ്റ്റാർട്ടപ്പായ ഐ ഒ പ്രോഡക്ട്സിനെ 6.5 ബില്യൺ ഡോളറിന് ഏറ്റെടുത്തതോടെയാണ് ഓപ്പൺ എ ഐ ഈ രംഗത്ത് സജീവമായത്.

കമ്പനി പുറത്തിറക്കുന്ന ആദ്യ ഉപകരണം ഒരു സ്മാർട്ട് സ്പീക്കർ ആയിരിക്കുമെന്നാണ് വിവരം. ഇതിന് ഏകദേശം 200 മുതൽ 300 ഡോളർ വരെയാകും വില (ഏകദേശം 16,000 – 25,000 രൂപ). ഉപയോക്താക്കളെയും ചുറ്റുപാടുകളെയും നിരീക്ഷിക്കാനുള്ള ക്യാമറ സൗകര്യം ഈ സ്പീക്കറിൽ ഉണ്ടായിരിക്കും. എന്നാൽ 2027 ഫെബ്രുവരിക്ക് മുൻപ് ഇത് വിപണിയിലെത്താൻ സാധ്യതയില്ല. നിലവിൽ വിപണിയിലുള്ള മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾക്ക് വെല്ലുവിളിയായി ഓപ്പൺ എ ഐ. സ്മാർട്ട് ഗ്ലാസുകളും പുറത്തിറക്കുന്നുണ്ടെങ്കിലും അവ 2028-ഓടെ മാത്രമേ മാസ് പ്രൊഡക്ഷന് സജ്ജമാകൂ.

ഫിസിക്കൽ എ ഐ., ഓഗ്‌മെന്റഡ് റിയാലിറ്റി മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ചാറ്റ് ജി പി ടി ഉടമകളായ ഓപ്പൺ എ ഐ. പുതിയ പരീക്ഷണങ്ങൾക്ക് മുതിരുന്നത്. ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വമ്പൻമാരും സമാനമായ സ്മാർട്ട് ഗ്ലാസുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. എ ഐ സാങ്കേതികവിദ്യ സോഫ്റ്റ്‌വെയറുകളിൽ നിന്ന് മാറി ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

---- facebook comment plugin here -----

Latest