Kerala
കാസര്‍ഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി പതിനഞ്ചുകാരൻ
ബന്ധുവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പോലീസ് കണ്ടെത്തി
കാസര്‍ഗോഡ്| തൃക്കരിപ്പൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. കേസില്‍ പ്രതിയായ ബന്ധുവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പോലീസ് കണ്ടെത്തി. പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്.
ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസില്‍ നിലവില്‍ അഞ്ച് പ്രതികളാണ് ഉള്ളത്. ഇവരില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കും.
കേസിലെ മറ്റ് പ്രതികളായ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ 15 വയസുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് എന്നിവരാണ് മറ്റു പ്രതികള്‍. ഇതില്‍ സഹോദരിയുടെ ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. കേസിലെ മുഖ്യപ്രതിയായ 15 വയസുകാരനെയും റാഷിദിനെയുമാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ചുകൊടുത്തിരുന്ന ആളായിരുന്നു റാഷിദ്. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയപ്പോളാണ് ഒന്നിലേറെ പേര്‍ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.



