Connect with us

Kerala

കായികമായി ഉപദ്രവിച്ചു, ഡ്രഗ് ഡീലര്‍ ആണെന്നും സെക്സ് റാക്കറ്റ് അംഗമെന്നും വ്യാജ പ്രചാരണം നടത്തി: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്ങെന്ന് പരാതി

സംഭവത്തില്‍ മൂന്നുപേരെ പ്രതിചേര്‍ത്ത് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്ങിന് ഇരയായതായി വിദ്യാര്‍ഥിയുടെ പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് പോലീസിന് പരാതി നല്‍കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്നുപേരെ പ്രതിചേര്‍ത്ത് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.

മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെ മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഹോസ്റ്റലില്‍ വച്ച് കായികമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കഴുത്തിനു കുത്തി പിടിച്ചെന്നും ലാപ്പ്ടോപ്പ് വലിച്ചെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വിവരങ്ങള്‍ പകര്‍ത്തി. ഹോസ്റ്റല്‍ സെക്രട്ടറിയോട് റാഗിങ് വിവരം പരാതിപ്പെട്ടപ്പോള്‍ ഭീഷണികൂടിയെന്നും വിദ്യാര്‍ഥി റൂം വെക്കേറ്റ് ചെയ്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണി നേരിട്ടതായും പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥി സെക്സ് റാക്കറ്റിലെ അംഗമെന്നും ഡ്രഗ് ഡീലര്‍ ആണെന്നും കോളജിലടക്കം റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ പറഞ്ഞു പ്രചരിപ്പിച്ചു. നിലവില്‍ റാഗിങിന് ഇരയായ വിദ്യാര്‍ഥിക്ക് പഠനം നിര്‍ത്തി പോകേണ്ട അവസ്ഥയാണെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളെ പ്രതിചേര്‍ത്ത് അന്വേഷണം തുടരുകയാണ്.

Content Highlights: A first-year student at Thiruvananthapuram Medical College lodged a police complaint alleging brutal ragging and death threats at the hostel. Three senior students have been booked for physical assault, damaging his laptop, and spreading false rumors. Police have launched an investigation into the incident.

---- facebook comment plugin here -----

Latest