Connect with us

National

ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍.

Published

|

Last Updated

ചെന്നൈ| ജസ്റ്റിസ് സി എസ് കര്‍ണന്‍ (73) അന്തരിച്ചു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ ന്യായാധിപനായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കര്‍ണന്‍.

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് അദ്ദേഹം. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി കൂടിയാണ്.

താന്‍ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാള്‍ ആണ് ജസ്റ്റിസ് കര്‍ണന്‍. എസ് സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ ആദ്യ ന്യായാധിപന്‍ ആണ് അദ്ദേഹം.

1955 ജൂണ്‍ 12ന് തമിഴ്‌നാട്ടിലെ കൂഡല്ലൂരിലെ കര്‍നാതത്തിലാണ് ജസ്റ്റിസ് സി എസ് കര്‍ണന്റെ ജനനം. പിതാവ് അധ്യാപകനും മാതാവ് ഗൃഹനാഥനുമായിരുന്നു. മദ്രാസ് ലോ സ്‌കൂളില്‍ നിന്ന് 1983ലാണ് നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2009 മുതല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജ് ആയിരുന്നു. 2017 ജൂണ്‍ 12നാണ് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്‍ണന്‍.

Content Highlights: Former High Court judge Justice CS Karnan passed away at a private hospital in Chennai. Known for speaking out against judicial corruption and caste discrimination, he was the first sitting Indian judge arrested for contempt of court. Born in Tamil Nadu, he retired in 2017 while evading arrest.

---- facebook comment plugin here -----

Latest