Kerala
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടില്ല - മന്ത്രി സി പി ജോണ്‍
അതേസമയം, ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം| സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളിയ മന്ത്രി വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷനിലും മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി. അതേസമയം, ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന ആശങ്ക ബസുടമകളില്‍ ഒരു വിഭാഗത്തിനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിരക്ക് വര്‍ധനയോടെ കൂടുതല്‍ പേര് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് 30,000 ബസുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 8,000 ആയി കുറഞ്ഞതായും മന്ത്രി പറഞ്ഞു.
ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെയും നിലപാട്. 2022ലാണ് ഇവയുടെ നിരക്ക് അവസാനമായി നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, കൗമാരക്കാര്‍ പ്രതികളാകുന്ന വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു. മക്കള്‍ വാഹനമോടിക്കുന്ന കാര്യം അറിയില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
വാഹന ഉടമകളെന്ന നിലയില്‍ നിയമലംഘനങ്ങളില്‍ രക്ഷിതാക്കള്‍ക്കും ശിക്ഷ ലഭിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Kerala Transport Minister C P John ruled out any bus fare hike or changes to student travel concessions, rejecting bus owners’ demands. However, the government favors revising auto and taxi fares, last updated in 2022. He also stressed parental liability in teenage accidents and stricter drunk driving laws.




