Kerala
പണം വാങ്ങി കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കി; തിരുവല്ല എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
തിരുവല്ല പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു കുമാറിനെതിരെയാണ് നടപടി.
പത്തനംതിട്ട| പത്തനംതിട്ടയില്‍ പണം വാങ്ങി കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു കുമാറിനെതിരെയാണ് നടപടി. കോടതിയില്‍ ഹാജരാക്കും മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കുന്ന രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരം ഉള്‍പ്പെടെ എഎസ്‌ഐ പണം വാങ്ങി ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തി.
തിരുവനന്തപുരം സ്വദേശിയായ ബിനു കുമാര്‍ ഗുണ്ടകളുടെ അഭിഭാഷകരില്‍ നിന്ന് പണം വാങ്ങി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗം ആണ് ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടിക്കായി വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
---- facebook comment plugin here -----




