Connect with us

FIVE FIGHT 2022

പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്ത് റൊട്ടേഷന്‍ ഉണ്ടാവില്ല; രാഹുല്‍ പ്രഖ്യാപിക്കുക ഒരൊറ്റ സ്ഥാനാര്‍ഥിയെ

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി നവ്‌ജ്യോത് സിംഗ് സിദ്ധു കഴിഞ്ഞ ദിവസം ചരണ്‍ ജിത്ത് സിംഗ് ചന്നിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ തുടരവെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം. നാളെയോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത് ഒരൊറ്റ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മാത്രമായിരിക്കുമെന്നും നേതൃത്വത്തം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി നവ്‌ജ്യോത് സിംഗ് സിദ്ധു കഴിഞ്ഞ ദിവസം ചരണ്‍ ജിത്ത് സിംഗ് ചന്നിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ മണല്‍ കടത്ത് കേസില്‍ ചന്നിയുടെ മരുമകന്‍ ഭൂപേന്ദ്രസിംഗ് ഹണിയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുക കൂടി ചെയ്ത സാഹചര്യത്തിലായിരുന്നു റൊട്ടേഷന്‍ വ്യവസ്ഥയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്.