Kuwait
സ്വദേശി, വിദേശി വിവേചനമില്ല; അത്യാഹിത വിഭാഗത്തില്‍ എത്തുന്ന ഒരു രോഗിക്കും ചികിത്സാ ഫീസ് വേണ്ട
മന്ത്രാലയത്തിന്റെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാനുഷിക സാഹചര്യങ്ങളില്‍ ഇത്തരം രോഗികളോട് ചികിത്സാ ഫീസ് ആവശ്യപ്പെടില്ല.

കുവൈത്ത് സിറ്റി | കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും സ്വദേശി, വിദേശി വിവേചനമില്ലാതെ ശരിയായ പരിചരണം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. അത്യാസന്ന നിലയില്‍ എത്തിക്കുന്ന രോഗികള്‍ക്ക് ചികിത്സാ ഫീസ് നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രാലയത്തിന്റെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാനുഷിക സാഹചര്യങ്ങളില്‍ ഇത്തരം രോഗികളോട് ചികിത്സാ ഫീസ് ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തി ഇതര രോഗികള്‍ക്ക് നടത്തുന്ന ശസ്ത്രക്രിയകള്‍ക്കും കാര്‍ഡിയാക് കത്തീറ്ററൈസേഷനും മന്ത്രാലയ ചട്ടങ്ങള്‍ പ്രകാരം ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതിനു പുറമെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ കുവൈത്തി ഇതര രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസക്കാലത്തേക്ക് രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കിവരുന്നതായും അധികൃതര്‍ അറിയിച്ചു.
പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കുന്ന സംവിധാനം തകരാറിലായി. അമേരിക്കന്‍ വ്യോമയാന മേഖലയില്‍ വന്‍ പ്രതിസന്ധി.