Connect with us

National

മണിപ്പൂര്‍ കലാപം: മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ ശബ്ദരേഖ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി

പരിശോധനാ റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും പരമോന്നത കോടതി നിര്‍ദേശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂര്‍ കലാപക്കേസില്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ ശബ്ദരേഖ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി. പരിശോധനാ റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും പരമോന്നത കോടതി നിര്‍ദേശിച്ചു. ഗാന്ധിനഗര്‍ ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല (എന്‍ എഫ് എസ്) യുക്കാണ് ശബ്ദരേഖ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെയ്‌തെയ് സമുദായത്തെ കലാപത്തിന് സഹായിക്കുന്നതാണ് ബിരേന്‍ സിങിന്റെ ശബ്ദരേഖയെന്ന ആരോപണത്തിലാണ് കോടതി നടപടി.

ഓഡിയോ റെക്കോര്‍ഡിങുകളെ കുറിച്ച് കാടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ച് എന്‍ എഫ് എസ് യുവിനോട് ആവശ്യപ്പെട്ടു.

2023ലെ മണിപ്പൂര്‍ കലാപത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.