Connect with us

Kerala

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന യുവതികളുടെ സ്വര്‍ണ്ണവുമായി മുങ്ങും; 'കിനാവിന്റെ രാജകുമാരന്‍' അറസ്റ്റില്‍

സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ കേസുണ്ട്

Published

|

Last Updated

കോഴിക്കോട്  | ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുന്ന യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീല്‍(38) ആണ് പിടിയിലായത്.കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസിന്റെ നടപടി.

12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായാണ് യുവതി പരാതി നല്‍കിയത്. കിനാവിന്റെ രാജകുമാരന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്.സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

 

---- facebook comment plugin here -----

Latest