Kerala
അക്രമി സംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്
കൊടവലത്തെ ചന്ദ്രനെ (45)യാണ് വടിവാളുപയോഗിച്ച് വെട്ടിയത്.

കാഞ്ഞങ്ങാട് | കാഞ്ഞങ്ങാട്ടെ മാവുങ്കാല്‍ നെല്ലിത്തറയില്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. കൊടവലത്തെ ചന്ദ്രനെ (45)യാണ് വടിവാളുപയോഗിച്ച് വെട്ടിയത്. കാലിന് ഗുരുതരമായി പരുക്കേറ്റ ചന്ദ്രനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് ആറോടയാണ് സംഭവം. ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. കാഞ്ഞങ്ങാട് സപ്ലൈകോയില്‍ പോയി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചന്ദ്രന് വെട്ടേറ്റത്.
ഗള്‍ഫിലായിരുന്ന ചന്ദ്രന്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
---- facebook comment plugin here -----