Connect with us

Kerala

യുവാവിനെ വീട്ടുമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വെഞ്ഞാറമ്മൂട് വില്ലേജില്‍ കോട്ടുകുന്നം പരപ്പാറമുകള്‍ വി എന്‍ നിവാസില്‍ ഭുവനചന്ദ്രന്റെ മകന്‍ വിപിന്‍ അനീഷി (36) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വാമനപുരത്താണ് സംഭവം. വെഞ്ഞാറമ്മൂട് വില്ലേജില്‍ കോട്ടുകുന്നം പരപ്പാറമുകള്‍ വി എന്‍ നിവാസില്‍ ഭുവനചന്ദ്രന്റെ മകന്‍ വിപിന്‍ അനീഷി (36) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി പത്തോടെ മുറിയിലേക്ക് പോയ വിപിന്‍ ഇന്ന് ഏറെ വൈകിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വെഞ്ഞാറമ്മൂട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മൃതദേഹം പുറത്തെടുത്തത്. വെഞ്ഞാറമ്മൂട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നയാളാണ് അനീഷ് എന്നാണ് വിവരം. അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പരുകള്‍ (1056, 0471 2552056).

 

 

---- facebook comment plugin here -----

Latest