Kozhikode
വീടിന് മുകളില്‍ നിന്ന് കാല്‍ വഴുതി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു
പ്രവാസിയായ നൗഷാദ് ഖത്വറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

നരിക്കുനി | വീടിന് മുകളില്‍ നിന്ന് കാല്‍ വഴുതി കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പാറന്നൂര്‍ പുല്‍പറമ്പില്‍ കൊല്ലരക്കല്‍ നൗഷാദ് (40) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ടെറസില്‍ കാര്‍പ്പറ്റ് കഴുകുന്നതിനിടെയാണ് കാല്‍ വഴുതി കിണറ്റിലേക്ക് വീണത്.
ഓടിക്കൂടിയ നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നൗഷാദിനെ പുറത്തെടുത്തു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. പ്രവാസിയായ നൗഷാദ് ഖത്വറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
പിതാവ്: അബ്ദുല്ലത്തീഫ് അടിവാരം. മാതാവ്: ഖദീജ. ഭാര്യ. മാജിദ. മക്കള്‍ നജാ ഫാത്തിമ, മുഹമ്മദ് അന്‍ഷാന്‍. സഹോദരങ്ങള്‍. സുബൈര്‍, ജാബിര്‍,റഫീന റൈഹാനത്, സീനത്.