road accident
വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവനേതാവ് മരിച്ചു
തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉതിമൂട സഹകരണ ബേങ്കിന് മുന്നിലായിരുന്നു അപകടം.

മല്ലപ്പള്ളി | പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം ഉതിമൂട്ടിലുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം മെഡി. കോളജില്‍ ചികിത്സയിലായിരുന്ന പ്രവാസി കോണ്‍ഗ്രസ് കോട്ടാങ്ങല്‍ മണ്ഡലം പ്രസിഡന്റ് കുളത്തൂര്‍ വീട്ടില്‍ നൈനാന്‍ ഏബ്രഹാം എന്ന ജയന്‍ മാപ്പറ്റ (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉതിമൂട സഹകരണ ബേങ്കിന് മുന്നിലായിരുന്നു അപകടം.
ഇരുചക്ര വാഹനത്തില്‍ റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് യാത്ര ചെയ്യുമ്പോൾ എതിരേ അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു.
സംസ്‌കാരം പിന്നീട്. ഭാര്യ: റ്റിനി ജയന്‍. മക്കള്‍: റ്റിനാ സൂസന്‍ നൈനാന്‍, നിധിന്‍ എബ്രഹാം നൈനാന്‍.