Connect with us

ashoka hotel privatisation

ഡല്‍ഹിയിലെ ലോകപ്രശസ്തമായ അശോക ഹോട്ടലും വിറ്റൊഴിക്കുന്നു

ആദ്യപടിയായി 60 വര്‍ഷത്തെ കരാറിന് ഹോട്ടല്‍ സ്വകാര്യമേഖലക്ക് കൈമാറാനാണ് കേന്ദ്ര നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി | പല ലോകനേതാക്കള്‍ക്കും ആതിഥ്യമരുളിയ, രാജ്യത്തിന്റെ അഭിമാനമായ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലമായ അശോകയും വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൊതു ആസ്തി വിറ്റ് മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ലോകപ്രശസ്തമായ ഈ ഹോട്ടലും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലക്ക് കൈമാറുന്നത്. ആദ്യപടിയായി 60 വര്‍ഷത്തെ കരാറിന് ഹോട്ടല്‍ സ്വകാര്യമേഖലക്ക് കൈമാറും. ഹോട്ടലിന് ചുറ്റുമുള്ള എട്ട് ഏക്കറോളം ഭൂമി രണ്ട് ഭാഗമാക്കി 90 വര്‍ഷത്തെ കരാറിന് ആണ് കൈമാറുക. ജമ്മു കശ്മീര്‍ രാജകുടുംബം 1956ല്‍ കൈമാറിയ 25 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഹോട്ടല്‍ നിര്‍മിച്ചത്.

 

 

 

 

Latest