Kerala
എറണാകുളത്ത് കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി; വിദ്യാര്‍ഥിനി ചികിത്സയില്‍
ഇടിയുടെ ആഘാതത്തില്‍ കരളില്‍ രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്
കൊച്ചി | എറണാകുളത്ത് അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ചു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോയി. ഭവന്‍സ് സ്‌കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കരളില്‍ രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാര്‍ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്‌കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാര്‍ ആണ് ്പകടം വരുത്തിയത്. ദൃശ്യത്തില്‍ നമ്പര്‍ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയ്യാറാകാതെ അജ്ഞാതന്‍ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാര്‍ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.





