Kerala
ഉത്സവത്തിനിടെ സംഘർഷം: കൗമാരക്കാരന് അതീവ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഹരികൃഷ്ണന്
കൊല്ലം| ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ കൗമാരക്കാരന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. കൊല്ലം മരുത്തടി ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഹരികൃഷ്ണന്(18) എന്നയാള്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഹരികൃഷ്ണനും സഹോദരനും ബന്ധുവുമാണ് ഉത്സവത്തിനെത്തിയത്. ഇതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ക്രൂരമര്‍ദനത്തിനിടെ മരത്തടി ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണന് ബോധം പോയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഹരികൃഷ്ണന്.സംഭവത്തില്‍ സുനില്‍, രതീഷ് എന്നിവരെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. നാലുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.
---- facebook comment plugin here -----




