Connect with us

Ongoing News

ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍; ലഭിച്ചത് 787 കോളുകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഗള്‍ഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു.

Published

|

Last Updated

ദുബൈ  | പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസി കേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖവ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഗള്‍ഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു.

മേഖലയിലെ നിലവിലെ സാഹചര്യം, ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍, അടിയന്തിരമായി സഹായം ലഭ്യമാക്കേണ്ടവ എന്നിവ നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും, ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആറ് നോര്‍ക്ക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്, ഡല്‍ഹി കേരള ഹൗസ് ഹെല്‍പ്പ് ഡെസ്‌ക്, നോര്‍ക്ക സെന്റര്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനയോഗം വിലയിരുത്തി.

നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് അപ്‌ഡേറ്റ്

ഹെല്‍പ്പ് ഡെസ്‌കില്‍ 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 04 ന് വൈകിട്ട് 5 മണിവരെ 787 പേരാണ് ബന്ധപ്പെട്ടത്. ഇന്ത്യയില്‍ നിന്നും 510 പേരും, യു.എ.ഇ 134, ഖത്തര്‍ 59, ബഹ്‌റൈന്‍ 52, കുവൈത്ത് 16, ഒമാന്‍ 5, സൗദി അറേബ്യ 9, യുകെ 2 പേരുമാണ് ബന്ധപ്പെട്ടത്.

 

Latest