Eduline
ഒരു വർഷം മാത്രമുള്ള കോഴ്‌സുകൾ; കാലിക്കറ്റിൽ പ്രത്യേക അക്കാദമിക് സോൺ വരുന്നു
രണ്ട് മാസത്തിനകം പ്ലേസ്മെന്റ് പരിശീലന കേന്ദ്രം
കാലാനുസൃതമായ കോഴ്സുകളും വ്യവസായ- വാണിജ്യരംഗം ആവശ്യപ്പെടുന്ന പ്രൊഫഷനൽ വൈദഗ്ധ്യവും നൽകുന്നതിന് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രത്യേക അക്കാദമിക് സോൺ രൂപവത്കരിക്കാൻ പദ്ധതി.
ഐ ബി എം, ടി സി എസ്, ഇൻഫോസിസ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു വർഷം മാത്രമുള്ള കോഴ്സുകളാണ് തയ്യാറാക്കുക. എ ഐ, റോബോട്ടിക്സ്, ടാക്സേഷൻ തുടങ്ങിയ വിഷയങ്ങളെല്ലാമുണ്ടാകും. വിദേശ ഭാഷകളുടെ പഠനം, പരമ്പാരഗത കോഴ്സുകൾ പൂർത്തീകരിച്ചവർക്ക് ഇൻഡസ്ട്രി ബ്രിഡ്ജിംഗ് പ്രോഗ്രാം എന്നിവയും നടപ്പാക്കും. 600 ഏക്കറോളം വരുന്ന ക്യാമ്പസിൽ 30,000ത്തോളം വിദ്യാർഥികൾക്ക് പഠിക്കാവുന്ന അക്കാദമിക് സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.
സർവകലാശാലക്ക് കീഴിലെ എല്ലാ വിദ്യാർഥികൾക്കും തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്ലേസ്മെന്റ് പരിശീലന കേന്ദ്രം രണ്ട് മാസത്തിനകം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സർവകലാശാലയുടെ തൊഴിൽ, പരിശീലന സംബന്ധമായ കേന്ദ്രീകൃത ഹബ്ബായിരിക്കും ഇത്. വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യാനാകും.
തൊഴിലവസരങ്ങൾ, വിദഗ്ധ പരിശീലനം, ഇന്റേൺഷിപ്പ്, സർട്ടിഫിക്കേഷൻ, പ്ലേസ്‌മെന്റ്, ക്യാമ്പസ് റിക്രൂട്ട്മെന്റ് തുടങ്ങിയവയെല്ലാം വർഷം മുഴുവനും ഇവിടെ നടക്കും.
Content Highlights:
Calicut University plans to set up a special academic zone to offer modern industry-oriented courses in partnership with global firms like IBM, TCS, and Infosys. The 600-acre campus will be developed into an academic city accommodating nearly 30,000 students. A centralized placement training hub will also be launched within two months to provide year-round recruitment opportunities.





