Connect with us

Kerala

പത്തനംതിട്ടയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

രാവിലെ ഭര്‍ത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം

Published

|

Last Updated

പത്തനംതിട്ട| കുമ്പഴയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി (59) ആണ് മരിച്ചത്. രാവിലെ ഭര്‍ത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം.

പുനലൂര്‍ മൂവാറ്റുപുഴ പാതയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ലോറി ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ തെറിച്ചുവീണ ഉഷാകുമാരിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ ഉഷാകുമാരി മരണപ്പെട്ടു. അതേസമയം, അപകടത്തില്‍ സുരേന്ദ്രന് പരിക്കുകള്‍ ഇല്ല.

Content Highlights:
Ushakumari, a fifty-nine-year-old woman, died in a road accident at Kumbazha in Pathanamthitta. The accident occurred when a lorry rammed into the scooter she was riding with her husband. She died on the spot after falling under the lorry, while her husband escaped unhurt.

---- facebook comment plugin here -----

Latest