Kerala
നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി; കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്ന് ഹൈക്കോടതി വിമര്‍ശനം
സുപ്രീംകോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് എന്തുകൊണ്ടാണ് വൈകുന്നതെന്ന് കോടതി
കൊച്ചി|അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സുപ്രീം കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ചോദിച്ച കോടതി പോലീസിന് ഇതില്‍ രണ്ട് നീതിയാണോ എന്നും ചോദിച്ചു. കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും കോടതി വിമര്‍ശിച്ചു.
അതേസമയം, ഡോ എം കെ റാമിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ബെംഗളുരുവിലും ആന്ധ്രയിലെ ചിറ്റൂരിലുമാണ് അന്വേഷണ സംഘമുള്ളത്. റാമിന്റെ സഹോദരന്‍ ചിറ്റൂരിലെ പ്രാദേശിക നേതാവാണ്. റാമിന് ഒളിവില്‍ കഴിയാന്‍ ശക്തമായ പ്രാദേശിക സഹായം കിട്ടുന്നുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പോലീസ് ഡോ. റാമിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്.
Content Highlights:
The Kerala High Court criticized the police delay in arresting Dr. MK Ram, the prime accused in the Nithin Raj death case. Despite the Supreme Court denying anticipatory bail, the accused remains at large. Police are currently conducting searches in Bengaluru and Andhra Pradesh’s Chittoor.





