Connect with us

Kerala

യുവതിയെ അധിക്ഷേപിച്ച കേസ്; യൂട്യൂബര്‍ മമ്മുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഒന്നാം പ്രതി തൊപ്പി ഉള്‍പ്പെടെ കേസിലെ മറ്റ് പ്രതികള്‍ ഒളിവില്‍ തുടരുകയാണ്.

Published

|

Last Updated

തിരുവനന്തപുരം| സ്ത്രീയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മമ്മുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു മമ്മു. വിശദമായി ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്താനാണ് ആലോചന. ഒന്നാം പ്രതി തൊപ്പി ഉള്‍പ്പെടെ കേസിലെ മറ്റ് പ്രതികള്‍ ഒളിവില്‍ തുടരുകയാണ്. മഞ്ചേരി പൊലീസാണ് തൊപ്പി ഗ്യാങ്ങിലെ മമ്മുവിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഗായകന്‍ ഹനാന്‍ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമില്‍ അപമാനിക്കുകയായിരുന്നു. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൊപ്പിയുടെ മുന്‍ സുഹൃത്തുക്കളും ‘എംആര്‍എസ് ഗ്യാങ്’ അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാന്‍ ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്.

Content Highlights:
YouTuber Mammu, arrested for defaming a woman during a live stream, has been remanded to police custody. Manjeri police will interrogate him and conduct evidence collection. The first accused, Toppie, and other associates are currently absconding.

---- facebook comment plugin here -----

Latest