Business
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 560 രൂപയുടെ ഇടിവ്
ഈയാഴ്ച മാത്രം സ്വര്‍ണത്തിന് 3.5 ശതമാനം നഷ്ടമുണ്ടായി
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന്റെ വില 13,065 രൂപയാണ്. പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,735 രൂപയായും പവന് 85,880 രൂപയായും ഇടിഞ്ഞു.
സ്വര്‍ണം ഈയാഴ്ചയും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിക്കുക. എന്നാല്‍, സ്പോട്ട് ഗോള്‍ഡ് വിലയില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി. 0.5 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഔണ്‍സിന് 3,988 ഡോളറായി വിലകുറഞ്ഞു.
ഈയാഴ്ച മാത്രം സ്വര്‍ണത്തിന് 3.5 ശതമാനം നഷ്ടമുണ്ടായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 3992 ഡോളറിലേക്ക് ഇടിഞ്ഞു.
അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് വില വരുന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വീണ്ടും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വിപണിയിലെ ഈ തുടർച്ചയായ വിലക്കുറവിന്റെ പശ്ചാത്തലത്തിൽ കൃത്യമായ gold price today വിലയിരുത്തലുകൾ നടത്തുന്നത് ഉചിതമായിരിക്കും. സ്വർണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള gold price analysis സൂക്ഷ്മമായി മനസ്സിലാക്കി മാത്രം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുക. സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോൾ പെട്ടെന്ന് ഒരു gold loan എടുക്കുന്നതിലേക്ക് തിരിയാതെ, വിപണിയിലെ യഥാർത്ഥ today gold rate അറിഞ്ഞ് ആവശ്യകതയും തിരിച്ചടവ് ശേഷിയും കൃത്യമായി ബോധ്യപ്പെട്ട ശേഷം മാത്രം loan against gold പദ്ധതികളെ ആശ്രയിക്കുക. പണയം വെക്കുന്നതിന് മുൻപ് ഇന്നത്തെ gold rate വിശകലനം ചെയ്യുകയും തികച്ചും അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രം gold loan apply ചെയ്യാനും ശ്രദ്ധിക്കുക.
Content Highlights: Gold prices in Kerala dropped sharply by 560 rupees per sovereign, bringing the rate to 1,04,520 rupees on Friday. The price per gram fell by 70 rupees to reach 13,065 rupees for 22-carat gold. Silver prices also decreased, with the rate currently standing at 230 rupees per gram.




