Connect with us

Business

ഓഹരി വിപണിയില്‍ നേട്ടം: സെന്‍സെക്‌സ് 800 പോയിന്റിനും നിഫ്റ്റി 24,250നും മുകളിലെത്തി

എച്ച്ഡിഎഫ്സി ബേങ്ക്, ആക്‌സിസ് ബേങ്ക്, കൊട്ടക് മഹീന്ദ്ര ബേങ്ക് തുടങ്ങിയ പ്രമുഖ സ്വകാര്യ ബേങ്കുകളുടെ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനം വരെ ഉയര്‍ന്നു.

Published

|

Last Updated

മുംബൈ| ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കുത്തനെ നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 800 പോയിന്റിനും നിഫ്റ്റി 24,250 ന് മുകളിലുമെത്തി. നിഫ്റ്റി ഐടി, നിഫ്റ്റി പ്രൈവറ്റ് ബേങ്ക് എന്നിവ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി, നിഫ്റ്റി ഫാര്‍മ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് സെന്‍സെക്‌സ് 805.17 പോയിന്റ് അഥവാ 1.04 ശതമാനം ഉയര്‍ന്ന് 77,992.04 ലും നിഫ്റ്റി 201.15 പോയിന്റ് അഥവാ 0.84 ശതമാനം ഉയര്‍ന്ന് 24,273.90 ലും വ്യാപാരം നടത്തി. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നേട്ടമുണ്ടാക്കി. എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ തൊട്ടുപിന്നിലാണ്. വിപ്രോ ഇടിവ് രേഖപ്പെടുത്തി.

എച്ച്ഡിഎഫ്സി ബേങ്ക്, ആക്‌സിസ് ബേങ്ക്, കൊട്ടക് മഹീന്ദ്ര ബേങ്ക് തുടങ്ങിയ പ്രമുഖ സ്വകാര്യ ബേങ്കുകളുടെ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനം വരെ ഉയര്‍ന്നു. ഇത് നിഫ്റ്റി ബേങ്കിനെ ഉയര്‍ത്തി. കൊട്ടക് മഹീന്ദ്ര ബേങ്കിന്റെ ഓഹരികള്‍ എന്‍എസ്ഇയില്‍ ഏകദേശം മൂന്ന് ശതമാനം ഉയര്‍ന്ന് വ്യാപാരം നടത്തി. ഫെഡറല്‍ ബേങ്ക് ഓഹരികള്‍ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍, എച്ച്ഡിഎഫ്സി ബേങ്ക്, ഐസിഐസിഐ ബേങ്ക്, ആക്‌സിസ് ബേങ്ക് എന്നിവയുടെ ഓഹരികള്‍ ഓരോന്നിനും ഒരു ശതമാനത്തിലധികം ഉയര്‍ന്നു.

Content Highlights:
Indian stock market surged today with Sensex gaining over 800 points and Nifty trading above the 24,250 mark. The growth was led by private banking giants like Kotak Mahindra Bank and HDFC Bank alongside major IT sector stocks. Meanwhile the pharma sector faced a slight decline during today’s trade.

 

 

---- facebook comment plugin here -----

Latest