Connect with us

International

ഡ്രോൺ ആക്രമണം; ഇറാഖിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ബുധനാഴ്ച വൈകുന്നേരം എർബിലിൽ നിരവധി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് അറിയിപ്പ് നൽകിയത്.

Published

|

Last Updated

ബഗ്ദാദ്|ഇറാഖിലെ വടക്കൻ നഗരമായ എർബിലിൽ നടന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന്, ഇറാഖിലെ അമേരിക്കൻ  പൗരന്മാർക്ക്  അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും , അധികാരികൾ പുറപ്പെടുവിക്കുന്ന  നിർദ്ദേശങ്ങൾ പാലിക്കാനും മിഷൻ നിർദ്ദേശിച്ചു. യാത്രാ തടസ്സങ്ങളും വ്യോമാതിർത്തി അടച്ചിടലുകളും  അറിയിപ്പ് കൂടാതെ സംഭവിക്കാമെന്നും, രാജ്യത്ത്  മടങ്ങാൻ ആഗ്രഹിക്കുന്ന യുഎസ് പൗരന്മാരോട് വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുകളുമായി വിമാന ഷെഡ്യൂളുകൾ സ്ഥിരീകരിക്കാനും നിർദ്ദേശം നൽകി.
ബുധനാഴ്ച വൈകുന്നേരം എർബിലിൽ നിരവധി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് അറിയിപ്പ് നൽകിയത്. പുതിയ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി പൗരന്മാർ  ഇറാഖിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Content Highlights:
The US Mission issued a high security alert for its citizens in Iraq following drone attacks in Erbil. Citizens were urged to monitor local media, follow official instructions, and verify flight schedules. The embassy also advised against all travel to Iraq due to the volatile security situation.
---- facebook comment plugin here -----

Latest