International
മൊജ്തബ ഖാംനഈയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതായി റിപോര്‍ട്ട്
രാജ്യത്തെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് ആണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് ചെയ്തു.
ടെഹറാന്‍ | ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മൊജ്തബ ഖാംനഈയെ രാജ്യത്തെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് തിരഞ്ഞെടുത്തതായി റിപോര്‍ട്ട്. ഇറാന്‍ ഇന്റര്‍നാഷണല്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
റിപോര്‍ട്ട് പ്രകാരം 56 കാരനായ മൊജ്തബയുടെ നിയന്ത്രണത്തിലായിരിക്കും ഇനി ഇറാന്‍. ആയത്തുല്ല അലി ഖാംനഈയുടെ രണ്ടാമത്തെ മകനാണ് അദ്ദേഹം. മൊജ്തബ ഖാംനഈയുടെ പിന്‍ഗാമിയാകുമെന്ന് നിരീക്ഷകര്‍ മുമ്പ് തന്നെ നിരീക്ഷിച്ചിരുന്നു. ഐ ആ ര്‍ ജി സിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ് മൊജ്താബ.
മൊജ്താബക്ക് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ശക്തമായ പിന്തുണയുണ്ടെന്നാണ് വിവരം. കോര്‍പ്‌സ് ആണ് മൊജ്തബയെ പരമോന്നത നേതാവ് പദവിയില്‍ നിയോഗിക്കാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും അറിയുന്നു.


