Connect with us

Kerala

വിദ്യാര്‍ഥിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 18 വര്‍ഷം കഠിന തടവും പിഴയും

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടന്ന പീഡനം എംബിബിഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് പെണ്‍കുട്ടി തുറന്നു പറഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം| അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 18 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ. സുബാഷ് കുമാറിനെ(57)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ച വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുകയും കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടന്ന പീഡനം എംബിബിഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് പെണ്‍കുട്ടി തുറന്നു പറഞ്ഞത്. 2013ല്‍ പെണ്‍കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ അധ്യാപകനായിരുന്ന പ്രതി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. 2014 ജനുവരി വരെ പ്രതി പലതവണകളായി ഇത് ആവര്‍ത്തിച്ചു. ഇതോടെ കുട്ടി ട്യൂഷന്‍ പഠനം നിര്‍ത്തുകയും ചെയ്തു.

എന്നാല്‍ പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല.സംഭവത്തില്‍ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരു വര്‍ഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പീഡന സംഭവം ഓര്‍ത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓര്‍ഡര്‍) കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാര്‍ സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. അമ്മ കൂടെ ഉള്ളതിനാല്‍ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല.

പിന്നീട് എംബിബിഎസ് പഠനത്തിനായി അഡ്മിഷന്‍ കിട്ടി ഹോസ്റ്റലില്‍ താമസം തുടങ്ങിയപ്പോള്‍ പ്രതിയുടെ സമാന രൂപ സാദൃശ്യമുള്ള ഒരാളെ കണ്ട് മനോവിഭ്രാന്തി ഉണ്ടായി. വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പറയുന്നത്. ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest