Kerala
ജാമിഅതുൽ ഹിന്ദ് ഓഡ് സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ 28 വരെ
കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യ നവംബർ അവസാന വാരം നടത്തിയ ഓഡ് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഇൻ ഇസ്്ലാമിക് സയൻസ്, ബാച്ച്‌ലർ ഓഫ് ഇസ്്ലാമിക് സയൻസ്, മാസ്റ്റർ ഓഫ് ഇസ്്ലാമിക് സയൻസ് എന്നീ കോഴ്‌സുകളുടെ മുഴുവൻ വർഷങ്ങളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷാ ഫലം www.jamiathulhind.com വെബ്്സൈറ്റിൽ ഇന്ന് ഉച്ചക്ക് മൂന്ന് മുതൽ ലഭിക്കും. പുതിയ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനമനുസരിച്ചുള്ള വിദ്യാർഥികളുടെ ഫലവും വെബ്സൈറ്റിൽ ലഭ്യമാകും.
ഓരോ വിദ്യാർഥിക്കും തങ്ങളുടെ ഫലം പ്രത്യേകമായും സ്ഥാപനങ്ങളുടെ ഫലം മൊത്തത്തിലായും അറിയാനുള്ള സംവിധാനം വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്. ഇതിനായി വിദ്യാർഥി/ സ്ഥാപനം പ്രത്യേകം തങ്ങളുടെ വിവരങ്ങളുപയോഗിച്ച് ലോഗിൻ ചെയ്യണം. പുനമൂല്യനിർണയത്തിനു ഈ മാസം 28 വരെ ലോഗിൻ വഴി തന്നെ നേരിട്ട് അപേക്ഷിക്കാം.
ഓരോ വിദ്യാർഥിക്കും തങ്ങളുടെ പഴയ മാർക്കുകൾ, ഇന്റേണൽ മാർക്കുകൾ, എലെക്റ്റിവ് മാർക്കുകൾ, പ്രാക്ടിക്കൽ, വൈവ തുടങ്ങിയ മാർക്കുകൾ ലോഗിൻ വഴി പരിശോധിക്കാനാകും. വിദ്യാർഥികൾക്ക് വേണ്ടി ജാമിഅതുൽ ഹിന്ദ് പ്രസിദ്ധീകരിക്കുന്ന സർക്കുലറുകൾ, സിലബസ് തുടങ്ങിയ വിവരങ്ങളും തങ്ങളുടെ ലോഗിനിൽ വിദ്യാർഥികൾക്ക് ലഭിക്കുന്നതോടൊപ്പം പ്രൊഫൈൽ ഫോട്ടോ മാറ്റുക, പുതിയ അക്കാദമിക് നേട്ടങ്ങളും മറ്റും അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ലോഗിൻ വഴി സാധിക്കും. ജാമിഅയുടെ പുതിയ ഐഡന്റിറ്റി കാർഡിനുള്ള അപേക്ഷ, പരീക്ഷ ടൈം ടേബിൾ, അക്കാദമിക് വിവരങ്ങൾ എന്നിവയും ലഭ്യമാണ്.
സ്ഥാപനാടിസ്ഥാനത്തിലുള്ള പരീക്ഷാ ഫലം ഇൻസ്റ്റിറ്റ്യൂഷൻ ലോഗിനിൽ സ്ഥാപനങ്ങൾക്കും ലഭ്യമാണ്. സ്റ്റുഡന്റസ് മാനേജ്മെന്റ്, വിദ്യാർഥികളുടെ ട്രാൻസ്ഫർ തുടങ്ങി നിരവധി സേവനങ്ങളും സൗകര്യങ്ങളും സ്ഥാപനങ്ങളുടെ ലോഗിനിൽ സംവിധാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.




