Connect with us

Kerala

സമുദായ സംഘടനകള്‍ ഐക്യപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നു; സമുദായ നേതാക്കള്‍ പറയുന്നതിനനുസരിച്ചല്ല അംഗങ്ങള്‍ വോട്ടു ചെയ്യുക: കെ മുരളീധരന്‍

സമുദായ സംഘടനകള്‍ ഐക്യപ്പെടുന്നതില്‍ യുഡിഎഫിന് അശേഷം ഭയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം |  സമുദായ സംഘടനകള്‍ ഐക്യപ്പെടുന്നതില്‍ യുഡിഎഫിന് അശേഷം ഭയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നുസാമുദായിക സംഘര്‍ഷം ഇല്ലാക്കാന്‍ അതുമൂലം സാധിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.എന്നാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീളുമോയെന്നാണ് സംശയമെന്നും കെ മുരളീധരന്‍ പഞ്ഞു
എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

്സമുദായ നേതാക്കള്‍ എന്തു പറഞ്ഞാലും സമുദായ അംഗങ്ങള്‍ അതുനോക്കി വോട്ടുചെയ്യുന്നവരല്ല. നേരെ മറിച്ച് അവരുടെ നേതാക്കന്മാരെ അധിക്ഷേപിച്ചാല്‍ അവരത് സഹിക്കില്ല. പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോള്‍ ആ സമുദായം പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശനെ ബിനോയ് വിശ്വം വിമര്‍ശിച്ചതിനാല്‍ കുഴപ്പമില്ല. എന്നാല്‍ പകരം സതീശനായിരുന്നു എങ്കില്‍ വലിയ കുഴപ്പമായേനേ എന്നും കെ മുരളീധരന്‍ പറഞ്ഞു.

 

സമുദായ നേതാക്കന്മാര്‍ക്ക് അവരുടെ സമുദായത്തിന്റെ അവകാശത്തെക്കുറിച്ച് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അനാവശ്യമായി മറ്റ് സമുദായങ്ങളെ അവഹേളിച്ചാല്‍ അവര്‍ വിമര്‍ശിക്കപ്പെടും. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് വിവാദമാക്കിയത് തങ്ങളല്ല, സിപിഐയാണ്. മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കാണാം എന്ന രീതിയിലേക്ക് ആയി മാറിയെന്നും മുരളീധരന്‍ പറഞ്ഞു

---- facebook comment plugin here -----

Latest