Connect with us

Kerala

കൊടകര കുഴല്‍പ്പണ കേസില്‍ മുഴുവന്‍ സത്യങ്ങളും പോലീസിനോട് പറയും: തിരൂര്‍ സതീഷ്

തന്റെ വെളിപ്പെടുത്തലില്‍ ബിജെപി നേതൃത്വം പ്രതികരിക്കണമെന്നും സതീഷ്

Published

|

Last Updated

തൃശൂര്‍ |  കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന എല്ലാ സത്യങ്ങളും പോലീസിനോട് പറയുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. തന്റെ വെളിപ്പെടുത്തലില്‍ ബിജെപി നേതൃത്വം പ്രതികരിക്കണമെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കൈയിലുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷററാണെന്നും സതീഷ് ആരോപിച്ചു

കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.

ധര്‍മ്മരാജന്‍ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധര്‍മ്മരാജന്‍ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.ധര്‍മ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ പണമാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest