Connect with us

DAM OPEN

ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍ കൂടുതല്‍ ഷട്ടറുകള്‍ അടക്കും

ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും

Published

|

Last Updated

തിരുവനന്തപുരം | കനത്ത മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറക്കും. ഷട്ടറുകള്‍ കൂടുതല്‍ അടച്ചാകും നിയന്ത്രണം ഏര്‍പ്പെടുത്തുക. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ മൂന്ന് ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 4000 ത്തോളം ഘനയടി കുറഞ്ഞു.

പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങി. ക്യമ്പുകളിലുള്ളവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നു മുതല്‍ രണ്ട് അണക്കെട്ടുകളിലും പുതിയ റൂള്‍ കര്‍വ് നിലവില്‍ വരും. ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്നുമുതല്‍ കുറച്ചേക്കും.

---- facebook comment plugin here -----

Latest