Connect with us

Kasargod

കാസർകോട്ട് കാഴ്ചപരിമിതരുടെ മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെയുള്ള നൂറോളം വരുന്ന കാഴ്ചപരിമിതർ പങ്കെടുത്തു

Published

|

Last Updated

കാസർകോട് | ജില്ലയിലെ കാഴ്ചപരിമിതരുടെ കൂട്ടായ്മയായ അബ്ദുല്ല ഇബ്നു ഹദ്ദാദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെയുള്ള നൂറോളം വരുന്ന കാഴ്ചപരിമിതരുടെ മീലാദ് ഫെസ്റ്റ് പട്ള മശ്രിഖുൽ ഉലൂം എജുക്കേഷൻ സെൻ്ററിൽ നടത്തി. ട്രസ്റ്റ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ അസീസ് മുസ്‌ലിയാർ കുട്ടിയാളം അധ്യക്ഷത വഹിച്ചു.
കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരായ ടി എ ശാഫി, എ ബി കുട്ടിയാനം, എസ് എം എ ജില്ലാ ഫിനാൻസ് സെക്രെട്ടറി ഇത്തിഹാദ് മുഹമ്മദ് ഹാജി, എസ്‌ എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി മുർഷിദ് പുളിക്കൂർ, എസ്‌ വൈ എസ്‌ മധുർ സർക്കിൾ പ്രസിഡൻ്റ് സികെ ഹമീദ്, തൗസീഫ് പി ബി ഗ്രൂപ്പ് സംസാരിച്ചു.
ട്രസ്റ്റ് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ചൗക്കി, ട്രഷറർ സമീർ നീർച്ചാൽ, മശ്രിഖുൽ ഉലൂം യു എ ഇ പ്രസിഡൻ്റ് ശാസുദീൻ പി പി, ജനറൽ സെക്രട്ടറി മജീദ് പതിക്കാൽ, മുഹമ്മദ് മീത്തൽ, സുൽത്താൻ മഹ്മൂദ്, മശ്രിഖുൽ ഉലൂം ജനറൽ കൺവീനർ സത്താർ പട്ള, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ. ഹാമിദ് അശ്‌റഫി  സംബന്ധിച്ചു.

Latest