Connect with us

International

യുക്രൈനില്‍ മൂന്ന് ദിവസത്തിനിടെ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ

ഇതോടെ നൂറുകണക്കിന് ആളുകള്‍ വെള്ളവും വൈദ്യുതിയും ലഭ്യമല്ലാത്ത അവസ്ഥയിലാണെന്നും യുഎന്‍

Published

|

Last Updated

കീവ് | യുക്രൈനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. 240ല്‍ അധികം സിവലിയന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുക്രൈനിലെ പല പ്രധാന നഗരങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. വീടുകള്‍ക്കും നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ നൂറുകണക്കിന് ആളുകള്‍ വെള്ളവും വൈദ്യുതിയും ലഭ്യമല്ലാത്ത അവസ്ഥയിലാണെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.

1,60,000 യുക്രേനിയക്കാര്‍ ഇപ്പോള്‍ ആഭ്യന്തരമായി പലായനം ചെയ്യപ്പെടുകയും അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ പലായനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും യുഎന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശം അഞ്ച് ദശലക്ഷത്തോളം അഭയാര്‍ത്ഥികളെ സൃഷ്ടിച്ചേക്കാമെന്നാണ് യുക്രൈന്‍ സര്‍ക്കാര്‍ കണക്കാക്കുന്നു.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ 15 കിലോമീറ്റര്‍ വരെ നീളമുള്ള ക്യൂവില്‍ ദിവസങ്ങളായി ആളുകള്‍ കാത്തിരിക്കുകയാണ്.

 

Latest