Connect with us

National

പേവിഷബാധ നിര്‍മാര്‍ജനത്തിന്‌ കര്‍മപദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

 ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്  പ്രകാരം ലോകത്തെ പേവിഷബാധയേറ്റുള്ള 36 ശതമാനം മരണങ്ങളും ഇന്ത്യയിലാണ്‌

Published

|

Last Updated

ന്യൂഡല്‍ഹി | നായ്ക്കളിലൂടെയുള്ള പേവിഷബാധ രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ ദേശീയ കര്‍മപദ്ധതി നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആറുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. പ്രതിവര്‍ഷം നായ്ക്കളുടെ ആക്രമണ കണക്കുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കും.

2023ല്‍ 27.5 ലക്ഷം പേര്‍ നായ്ക്കളുടെ ആക്രമണത്തിനിരയായതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. കൃത്യസമയത്തെ വാക്‌സിനേഷനാണ് ആരോഗ്യവിദഗ്തര്‍ പേവിഷബാധ തടയാനുള്ള ഏക പ്രതിവിധിയായി പറയുന്നത്. പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമായി ആരോഗ്യമന്ത്രാലയവും നീതി ആയോഗും പറയുന്നത് ജനങ്ങള്‍ക്കിടയില്‍ പേവിഷബാധയെ കുറിച്ചുള്ള ബോധവത്കരണമില്ലായ്മയാണ്.മൃഗങ്ങളുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന് നിതി ആയോഗ് നിര്‍ദേശിക്കുന്നുണ്ട്.

പേവിഷബാധയ്‌ക്കെതിരായ വാക്‌സിനേഷനും തെരുവുനായ്ക്കളെ വന്ധ്യംകരിക്കലിനും ആവശ്യമായ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്  പ്രകാരം ലോകത്തെ പേവിഷബാധയേറ്റുള്ള 36 ശതമാനം മരണങ്ങളും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നാണ്.