Connect with us

Kerala

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു അടക്കാനുള്ള സമയം ഏപ്രില്‍ 12 വരെ നീട്ടി

പണമടച്ച ശേഷം പാസ്പോര്‍ട്ടും, പണമടച്ച രശീതിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 2023 ഏപ്രില്‍ 14 വൈകുന്നേരം 5 മണിക്കകം സമര്‍പ്പിക്കണം.

Published

|

Last Updated

കരിപ്പൂർ | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയും, പ്രോസസിംഗ് ചാര്‍ജ്ജും ഉള്‍പ്പെടെ ആദ്യ ഗഡു തുകയായി ഒരാള്‍ക്ക് 81,800 രൂപവീതം അടക്കുവാനുള്ള സമയം 2023 ഏപ്രില്‍ 12 വരെ നീട്ടിയതായി സര്‍ക്കുലര്‍ നമ്പര്‍ 9 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

പണമടച്ച ശേഷം പാസ്പോര്‍ട്ടും, പണമടച്ച രശീതിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 2023 ഏപ്രില്‍ 14 വൈകുന്നേരം 5 മണിക്കകം സമര്‍പ്പിക്കണം.

---- facebook comment plugin here -----

Latest