Connect with us

Kerala

എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരം; വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറക്കാനാകില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

എല്‍പിഎസ്ടിയില്‍ കൂടിയാല്‍ എല്ലായിടത്തും കൂട്ടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

തിരുവനന്തപുരം |  വിദ്യാര്‍ഥി- അധ്യാപക അനുപാതം ഇപ്പോള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എല്‍പിഎസ്ടിയില്‍ കൂടിയാല്‍ എല്ലായിടത്തും കൂട്ടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരപന്തല്‍ പൊളിച്ചു നീക്കിയതെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം രാത്രി പൊലിസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളര്‍മതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹരം തുടരുകയാണ്.

ഇന്നലെ തനിക്ക് ഒരു അസുഖവുമില്ലാതിരുന്നിട്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സമരത്തില്‍ സംസാരിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു ലക്ഷ്യമെന്നും വളര്‍മതി പ്രതികരിച്ചു. സമരം അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ട. ആരോഗ്യനില മോശമായ ഒരാളെയാണോ പോലിസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോയതെന്നും വളര്‍മതി ചോദിച്ചു.

Content Highlights: Kerala Education Minister N Shamsudheen stated that the student-teacher ratio cannot be reduced right now amid ongoing LPST rank holders’ protests. He noted the protest shed was removed following a court order. Meanwhile, candidate Valarmathi returned to resume her hunger strike after being hospitalized by police.

---- facebook comment plugin here -----

Latest