Kerala
സാമ്പത്തിക തട്ടിപ്പ് കേസ്; തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിന് മറ്റ് രണ്ട് കേസുകളിലായി 16 വര്‍ഷം തടവും 16 ലക്ഷം രൂപ പിഴയും
തുമ്പമണ്‍ വിജയ ഭവനില്‍ വിജയകുമാറില്‍നിന്ന് ഏഴ് ലക്ഷം രൂപയും തുമ്പമണ്‍ ജിജോ ഭവനില്‍ മേഴ്സി ജോര്‍ജില്‍നിന്ന് 3,95,000 രൂപയും തറയില്‍ ഫിനാന്‍സ് ഉടമ നിക്ഷേപമായി സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.
പത്തനംതിട്ട | തറയില്‍ ഫിനാന്‍സ് ഉടമ ഓമല്ലൂര്‍ തറയില്‍ ഹൗസില്‍ സജി സാമിന് രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളിലായി വീണ്ടും ശിക്ഷ. രണ്ടു കേസുകളിലുമായി 16 വര്‍ഷം തടവും 16 ലക്ഷം രൂപ പിഴയുമാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി മിനിമോള്‍ എഫ് ആണ് ശിക്ഷ വിധിച്ചത്. തുമ്പമണ്‍ വിജയ ഭവനില്‍ വിജയകുമാറില്‍നിന്ന് ഏഴ് ലക്ഷം രൂപയും തുമ്പമണ്‍ ജിജോ ഭവനില്‍ മേഴ്സി ജോര്‍ജില്‍നിന്ന് 3,95,000 രൂപയും തറയില്‍ ഫിനാന്‍സ് ഉടമ നിക്ഷേപമായി സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.
പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ഒന്‍പത് വര്‍ഷം തടവും എട്ട് ലക്ഷം രൂപ പിഴയും രണ്ടാമത്തെ കേസില്‍ ഏഴ് വര്‍ഷം തടവും എട്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എസ് ഐമാരായിരുന്ന സണ്ണിക്കുട്ടി, രതീഷ് എന്നിവരാണ് കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള അന്വേഷണ നടപടികളിലും ഇരുവരും മുഖ്യപങ്കുവഹിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിന്നി ബി ഹാജരായി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. മഹേഷ് കൃഷ്ണന് കോടതി നടപടികളില്‍ സഹായിയായി പ്രവര്‍ത്തിച്ചു
Content Highlights: A Pathanamthitta court sentenced Tharayil Finance owner Saji Sam to 16 years in prison and a Rs 16 lakh fine across two financial fraud cases. He was convicted of cheating two investors out of nearly Rs 11 lakh after accepting deposits and failing to return the funds.




