Kerala
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ മാപ്പ് പറയണം; നിലപാടില്‍ ഉറച്ച് കാലടി സര്‍വകലാശാല
ക്യാമ്പസില്‍ അച്ചടക്കം ഉറപ്പാക്കാനാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
കൊച്ചി| കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ മാപ്പുപറയണമെന്ന നിലപാടില്‍ ഉറച്ച് സര്‍വകലാശാല. മാപ്പപേക്ഷയും സത്യവാങ്മൂലവും നല്‍കാതെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാകില്ലെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.
ക്യാമ്പസില്‍ അച്ചടക്കം ഉറപ്പാക്കാനാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. വിദ്യാര്‍ഥികള്‍ തെറ്റ് അംഗീകരിച്ച് മാപ്പുപറഞ്ഞാല്‍ മാത്രമേ സസ്‌പെന്‍ഷന്‍ പിന്‍വലിക്കൂ. സസ്‌പെന്‍ഷന്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരാതികളും കേസ് വിവരങ്ങളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഹര്‍ജി നാളെ പരിഗണിക്കും. 16 വിദ്യാര്‍ഥികളും കുറ്റക്കാരാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ടെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 44 പേജുള്ള വിശദമായ എതിര്‍സത്യവാങ്മൂലമാണ് സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ചത്.
Content Highlights: Sree Sankaracharya University of Sanskrit told the Kerala High Court it will not revoke the suspension of 16 students without a formal apology and affidavit. In a 44-page counter-affidavit, the university stated the action maintains campus discipline. The court will consider the plea tomorrow.




