Connect with us

calicut university

എസ് എസ് എഫ് പെന്‍സ്‌ട്രൈക്കിന് തൃശൂര്‍ ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യസമരം നടത്തി

Published

|

Last Updated

തൃശൂര്‍ | പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കെതിരെ എസ് എസ് എഫ് നടത്തുന്ന പെന്‍സ്ട്രൈക്ക് സമരത്തിനു കേരളവര്‍മ്മ കോളജ് തൃശൂര്‍, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, ഐ സി എ കോളജ് തൊഴിയൂര്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കിള്ളിമംഗലം, എസ് എന്‍ കോളേജ് നാട്ടിക, എം ഡി കോളജ് പഴഞ്ഞി, ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയര്‍ത്തിയും പ്ലാകാര്‍ഡ് പിടിച്ചും ഐക്യദാര്‍ഢ്യ സംഗമം നടന്നത്. കൊവിഡ് കാലത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ രേഖപ്പെടുത്തിയത്. നിരന്തരം വിദ്യാര്‍ത്ഥികള്‍ പ്രശ്നം ഉന്നയിച്ചിട്ടും യൂണിവേഴ്സിറ്റി അധികൃധരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥവും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. വിവിധ കാമ്പസുകള്‍ക്ക് മുന്നില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തിനു ജില്ലാ ഡിവിഷന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കി.