Connect with us

Malappuram

മഅ്ദിന്‍ അറഫാ ദിന ആത്മീയ സംഗമം പ്രൗഢമായി

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മക്കയില്‍ നിന്നും ഓണ്‍ലൈനായി പെരുന്നാള്‍ സന്ദേശവും പ്രാര്‍ഥനയും നിര്‍വഹിച്ചു.

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച അറഫാദിന ആത്മീയ സമ്മേളനം സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | അറഫാ ദിനത്തിന്റെ പുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഗമിച്ചു. ഉച്ചയ്ക്ക് ഒന്നു മുതല്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആരംഭിച്ച ആത്മീയ സമ്മേളനം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മക്കയില്‍ നിന്നും ഓണ്‍ലൈനായി പെരുന്നാള്‍ സന്ദേശവും പ്രാര്‍ഥനയും നിര്‍വഹിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നതെന്നും സഹജീവിയോടുള്ള സ്നേഹ പ്രകടനമാണ് ആഘോഷത്തിന്റെ കാതലായ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, അദ്കാറുകള്‍, സ്വലാത്ത്, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥന നടത്തി. നോമ്പ്തുറയോടെ സമാപിച്ച പരിപാടിയില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി,

പരിപാടിയില്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദ്രൂസി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജിദ്ദ, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുറസാഖ് ലത്വീഫി ചെമ്മലശ്ശേരി, ദുല്‍ഫുഖാര്‍ അലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, ബഷീര്‍ അഷ്റഫി കൊളപ്പറമ്പ്, ശിഹാബ് അലി അഹ്സനി, മുഹമ്മദ് റിയാസ് സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ജലീല്‍ അസ്ഹരി, അഷ്‌കര്‍ സഅദി താനാളൂര്‍ സംബന്ധിച്ചു.

രാവിലെ ഒമ്പതിന് മഅ്ദിന്‍ കാമ്പസില്‍ നടന്ന വനിതാ വിജ്ഞാന വേദിയില്‍ മഅ്ദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉത്ബോധനം നടത്തി. സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

 

 

Latest