Kerala
കപ്പല്‍ അവശിഷ്ടങ്ങള്‍ തീരത്തടിയാന്‍ സാധ്യത; ജാഗ്രതക്ക് നിര്‍ദേശം
സംശയാസ്പദമായ ഒരു വസ്തുവും കണ്ണില്‍ പെട്ടാല്‍ സ്പര്‍ശിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്.
തിരുവനന്തപുരം | വാന്‍ഹായ് 503 കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ കടല്‍ തീരത്തടിയാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന തിങ്കളാഴ്ച മുതലാണ് കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞേക്കുകയെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത് ഈമാസം 18 വരെ തുടര്‍ന്നേക്കും.
എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരത്താണ് കണ്ടെയ്‌നറുകള്‍ അടിയാന്‍ സാധ്യതയുള്ളത്. സംശയാസ്പദമായ ഒരു വസ്തുവും കണ്ണില്‍ പെട്ടാല്‍ സ്പര്‍ശിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസ്തുവില്‍ നിന്ന് 200 മീറ്റര്‍ എങ്കിലും അകലം പാലിക്കണം.
സംശയം തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടാല്‍ 112ല്‍ വിളിച്ച് കണ്ടെത്തിയ സ്ഥലം അറിയിക്കണം.







