Connect with us

Kerala

രഞ്ജിതയുടെ കുടുംബത്തെ യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി സന്ദര്‍ശിച്ചു

രഞ്ജിതയുടെ വേര്‍പാട് അമ്മക്കും കുടുംബത്തിനും നാടിനും അസഹ്യമായ ഒരു ദുഃഖമാണ്ഉണ്ടാക്കിയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട  \ അഹമ്മദാബാദില്‍ നടന്ന വിമാന അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ അമ്മയെയും കുഞ്ഞുങ്ങളെയും യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി സന്ദര്‍ശിച്ചു. ജീവിതം മുഴുവനും നാട്ടിലും വിദേശത്തും ആതുര സേവനത്തിനായി അര്‍പ്പിച്ച നഴ്‌സായിരുന്നു രഞ്ജിത. രഞ്ജിതയുടെ വേര്‍പാട് അമ്മക്കും കുടുംബത്തിനും നാടിനും അസഹ്യമായ ഒരു ദുഃഖമാണ്ഉണ്ടാക്കിയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞുങ്ങളും അമ്മയും ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് അതിജീവിച്ചിട്ടില്ല. രഞ്ജിതയുടെ നിസ്വാര്‍ത്ഥമായ സേവനവും മാതൃകാപരമായ ജീവിതവും നാട്ടുകാരും കൂട്ടുകാരും തന്നോട് പങ്കുവെച്ചതായും അടൂര്‍ പ്രകാശ് പറഞ്ഞു. രഞ്ജിതയുടെ ആത്മാവിന് ശാന്തിയും കുടുംബാംഗങ്ങള്‍ക്ക് ദൈവം അതിവിശേഷമായ ശക്തിയും ആശ്വാസവും നല്കട്ടെ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു