Connect with us

Ongoing News

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം; സഊദി കിരീടാവകാശി ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി

ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കിരീടാവകാശിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ടെലിഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്തു

Published

|

Last Updated

റിയാദ്  | അറബ് മേഖലയിലെ ഇറാന്‍ -ഇസ്റാഈല്‍ ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കിരീടാവകാശിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ടെലിഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്തു. ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ജനറല്‍മാരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു

ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി നടത്തിയ പ്രത്യേക ടെലിഫോണ്‍ സംഭാഷണത്തില്‍, ഇരു രാജ്യങ്ങളും സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകത, സംയമനം പാലിക്കേണ്ടതിന്റെ പ്രാധാന്യം, നയതന്ത്ര മാര്‍ഗങ്ങളിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുക എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു

നേരത്തെ, സഊദി കിരീടാവകാശി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപുമായി ടെലി കാള്‍ വഴി. മിഡില്‍ ഈസ്റ്റില്‍ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ കൈവരിക്കുന്നതിന് തുടര്‍ച്ചയായ സംയുക്ത പ്രവര്‍ത്തനത്തിന്റെ ആവശ്യകതകള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തിരുന്നു

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം കാരണം, ഫ്രാന്‍സും സഊദി അറേബ്യയും അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ സംയുക്തമായി നടത്താന്‍ നിശ്ചയിച്ച ഇസ്‌റാഈലിനും ഫലസ്തീനിക്കും വേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള യുഎന്‍ സമ്മേളനം മാറ്റിവെച്ചു

 

---- facebook comment plugin here -----

Latest