Connect with us

Kerala

കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 97 ഗ്രാം എം ഡി എം എ പിടികൂടി; രണ്ടുപേര്‍ പിടിയില്‍

അടൂര്‍ കണ്ണംകോട് പൂതക്കുഴി തെക്കേതില്‍ യാസിന്‍ (23), ചെട്ടിയാര്‍ വീട്ടില്‍ മേലേതില്‍ ഫാറൂഖ് (23) എന്നിവരെയാണ് അടൂര്‍ പോലീസും ജില്ലാ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

Published

|

Last Updated

അടൂര്‍ | കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 97 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അടൂര്‍ കണ്ണംകോട് പൂതക്കുഴി തെക്കേതില്‍ യാസിന്‍ (23), ചെട്ടിയാര്‍ വീട്ടില്‍ മേലേതില്‍ ഫാറൂഖ് (23) എന്നിവരെയാണ് അടൂര്‍ പോലീസും ജില്ലാ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

ഇന്ന് രാവിലെ 10.30-നാണ് സംഭവം. ബെംഗളൂരുവില്‍ നിന്നാണ് എം ഡി എം എ വാങ്ങിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ യാത്ര ചെയ്ത് തിരുവല്ലയില്‍ ഇറങ്ങി. ഇവിടെ നിന്നുമാണ് കെ എസ് ആര്‍ ടി സി ബസില്‍ കയറിയത്. പ്രതികള്‍ വരുന്നതറിഞ്ഞ് ഡാന്‍സാഫ് സംഘവും പോലീസും അടൂരില്‍ തയ്യാറായി നിന്നു. അടൂര്‍ കെ എസ് ഇ ബി ഓഫീസിനു സമീപം വച്ച് ബസ് തടഞ്ഞു നിര്‍ത്തി യാസിമിനെയും ഫാറൂഖിനെയും പിടികൂടുകയായിരുന്നു.

ഡാന്‍സാഫ് സംഘത്തിനൊപ്പം അടൂര്‍ എസ് എച്ച് ഒ. ശ്യാം മുരളി, എസ് ഐമാരായ ഡി സുനില്‍കുമാര്‍, എം ജി അനൂപ്, രാധാകൃഷ്ണന്‍, എ എസ് ഐ. മഞ്ജുമോള്‍, സി പി ഒമാരായ ആര്‍ രാജഗോപാല്‍, ശ്രീ വിശാഖ്, ഗോപന്‍, രാഹുല്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

 

Latest