National
ബാഡ്മിന്റണ്‍ താരം കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഗുണ്ട്‌ല രാകേഷ് (26) ആണ് മരിച്ചത്. ഹൈദരാബാദിലുള്ള ഖമ്മം ജില്ലയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം.

ഹൈദരാബാദ് | ബാഡ്മിന്റണ്‍ താരം കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഗുണ്ട്‌ല രാകേഷ് (26) ആണ് മരിച്ചത്. ഹൈദരാബാദിലുള്ള ഖമ്മം ജില്ലയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം.
ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍, പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം കോര്‍ട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രാകേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
---- facebook comment plugin here -----