Kerala
ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു.
ആലപ്പുഴ| ആലപ്പുഴയില്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേറി(15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----





