Connect with us

From the print

ബംഗാളിൽ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകും

142 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തുന്നത്

Published

|

Last Updated

കൊൽക്കത്ത | പശ്ചിമ ബംഗാ ൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 142 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തുന്നത്. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, പൂർബ ബർധമാൻ എന്നിങ്ങനെ എട്ട് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മണ്ഡലങ്ങളിലാണിവ. 1,448 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നു.

ഈ മാസം 23ന് നടന്ന പശ്ചിമ ബംഗാൾ ഒന്നാംഘട്ട വോട്ടെടുപ്പിൽ 93.19 ശതമാനമെന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇന്ന നടക്കുന്ന വോട്ടെടുപ്പോടെ കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി നടന്നുവന്ന പോളിംഗ് പൂർത്തിയാകും. വോട്ടെണ്ണൽ മേയ് നാലിനാണ്.

തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളിൽ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തി 700 കമ്പനി കേന്ദ്ര സേനയെ നിലനിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഇതിൽ 500 കമ്പനി ക്രമസമാധാന പാലനത്തിനും 200 കമ്പനി വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷക്കുമാണ് വിന്യസിക്കുക. സി ആർ പി എഫ്, ബി എസ് എഫ്, സി ഐ എസ് എഫ് സേനകൾക്കാണ് സുരക്ഷാ ചുമതല.

Latest