Connect with us

National

ഉഷ്ണതരംഗം, സൂര്യാഘാതം; കേരളമുള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കും ജാഗ്രതാ നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

സൂര്യാഘാത മുന്നറിയിപ്പുമായി കമ്മീഷന്‍ കത്തയച്ചു. ഉണ്ഷ തരംഗത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് താപനില അസഹനീയമായ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഉഷ്ണതരംഗ, സൂര്യാഘാത മുന്നറിയിപ്പുമായി വിവിധ സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ കത്തയച്ചു. കേരളത്തിനു പുറമെ, ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കുമാണ് മുന്നറിയിപ്പ് നല്‍കിയത്.

ഉണ്ഷ തരംഗത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കത്തില്‍ നിര്‍ദേശിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴിലാളികള്‍, ഭവനരഹിതര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണം. വയോധികര്‍, കുട്ടികള്‍, നവജാത ശിശുക്കള്‍ എന്നിവര്‍ക്ക് സൂര്യാതപമേല്‍ക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു കൊണ്ടുള്ള റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

2019-23 കാലയളവില്‍ ഉഷ്ണതരംഗവും സൂര്യാഘാതവും കാരണം രാജ്യത്ത് മരിച്ചവരുടെ കണക്ക് കമ്മീഷന്‍ പുറത്തുവിട്ടു. 3,712 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കമ്മീഷന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest