Kerala
കൊടും ചൂടില്‍ കുതിച്ചുയരുന്ന് ചെറുനാരങ്ങ വില
കൊടും ചൂടില്‍ ചെറുനാരങ്ങക്ക് ആവശ്യകാര്‍ കൂടുതലാണ്.
കോഴിക്കോട്| ചൂടിനൊപ്പം കുതിച്ചുയരുന്ന് ചെറുനാരങ്ങ വിലയും. ചെറുകിട വിപണിയില്‍ ഒരു കിലോ ചെറുനാരങ്ങക്ക് 240 ഉം വലിയ വിപണികളില്‍ 170 മുതല്‍ 200 രൂപ വരെയുമാണ് വില. ഒരു ചെറുനാരങ്ങക്ക് 10 രൂപ മുതല്‍ 15 രൂപ വരെ നല്‍കണം.
കഴിഞ്ഞ ദിവസങ്ങളില്‍ 60 മുതല്‍ 70 രൂപ വരെയായിരുന്നു ഒരു കിലോ ചെറുനാരങ്ങക്ക് വില. അതാണ് ഒറ്റയടിക്ക് കൂടിയത്. കൊടും ചൂടില്‍ ചെറുനാരങ്ങക്ക് ആവശ്യകാര്‍ കൂടുതലാണ്. എന്നാല്‍ നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വില കൂടിയതോടെ ലൈം ജ്യൂസ് സര്‍ബത്ത് നാരങ്ങാ സോഡ എന്നിവയുടെ വില്‍പന നിര്‍ത്തേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചൂട് കൂടിയതോടെ ശീതളപാനീയ കടകളില്‍ തിരക്ക് കൂടുതലാണ്. ശീതളപാനീയങ്ങളില്‍ കൂടുതലായും ഉപയോഗിക്കുന്നത് ചെറുനാരങ്ങയാണ്.
പ്രധാനമായും കേരളത്തിലേക്ക് നാരങ്ങയെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. വേനല്‍ കടുത്തതോടെ തമിഴാനാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതും വില കൂടാന്‍ കാരണമായിട്ടുണ്ട്. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പും ലോഡ് വരുന്നതിനെ ബാധിച്ചു.




